Thursday, September 18News That Matters
Shadow

SKSSF സർഗലയം പൂക്കിപ്പറമ്പ് ക്ലസ്റ്റർ ചാമ്പ്യന്മാർ

SKSSF പൂക്കിപ്പറമ്പ് മേഖല സർഗലയം സമാപിച്ചു. തെന്നല അറക്കൽ കതിരൊളിയിൽ നടന്ന സർഗലയത്തിൽ നൂറിലേറെ മത്സരയിനങ്ങളിൽ അഞ്ചു വേദികളിലായി നാന്നൂറോളം പ്രതിഭകൾ മാറ്റുരച്ചു. ജനറൽ, ത്വലബ, നിസ് വ , സഹ്റ , എന്നി നാല് വിഭാഗങ്ങളിലായി മത്സരം നടന്നു. ജനറൽ വിഭാഗത്തിൽ പൂക്കിപ്പറമ്പ് ക്ലസ്റ്റർ ഓവറോൾ ചാമ്പ്യന്മാരായി, തെന്നല ക്ലസ്റ്റർ , എടരിക്കോട് ക്ലസ്റ്റർ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. ജനറൽ വിഭാഗത്തിൽ പൂക്കിപ്പറമ്പ് യൂണിറ്റിലെ മുഹമ്മദ് അജ്സൽ ടോപ്സ്റ്റാറായി തെരഞ്ഞെടുക്കപ്പെട്ടു. ത്വലഭ വിഭാഗത്തിൽ ആമിയ കോളേജ് പൂക്കിപ്പറമ്പ് ഒന്നാം സ്ഥാനം നേടി. മസ്ലകുൽ അൻവാർ ദർസ് ചെറുശ്ശോല രണ്ടും വസീല ദർസ് കാട്ടിലെ പള്ളി മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. ത്വലബ വിഭാഗത്തിൽ ചെറുശോല ദർസിലെ അൽ അമീൻ ടോപ്സ്റ്റാറായി തെരഞ്ഞെടുക്കപ്പെട്ടു. നിസ് വ വിഭാഗത്തിൽ തെന്നല ക്ലസ്റ്റർ, കോഴിച്ചെന ക്ലസ്റ്റർ, പൂക്കിപ്പറമ്പ് ക്ളസ്റ്റർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. ചിറക്കൽ യൂണിറ്റിലെ Rahana MK ഫെസ്റ്റ് ഐക്കണായി തെരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമം ഉദ്ഘാടനവും ട്രോഫി വിതരണവും സയ്യിദ് ഫസൽ ഷാഹിദ് ഹസനി തങ്ങൾ കണ്ണന്തള്ളി നിർവ്വഹിച്ചു. മേഖല പ്രസിഡൻ്റ് ഹാരിസ് മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. തെന്നല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ, മൻസൂർ മാസ്റ്റർ, ചെയർമാൻ അസീസ് മുസ്ലിയാർ, അലി കുളങ്ങര, VTS തങ്ങൾ ആത്വിഫ് മാസ്റ്റർ, ്് ഷറഫുദ്ധീൻ ബദ്‌രി, സലീം മച്ചിങ്ങൽ, ശുഹൈബ് ദാരിമി, റഫീഖ് യമാനി, യാസീൻ , ഷഫീഖ്, ഉനൈസ് ഫൈസി, മുഹ്സിൽ ഹുദവി, ഹസീബ് ഫൈസി, ഇസ്മായിൽ കൊടക്കല്പ്, ശിഹാബ്,യഹകൂബ് സംബന്ധിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL