പ്രസവപരിചരണചികിത്സക്കെത്തിയ സ്ത്രീയുടെ നഗ്നദൃശ്യങ്ങള്‍ വീഡിയോകോളിലൂടെ കാമുകന് നല്‍കിയ സ്ത്രി അറസ്റ്റില്‍. മാറഞ്ചേരി പുറങ്ങ് സ്വദേശി ഉഷയാണ് പിടിയിലായത്. വെളിയങ്കോട് പ്രവർത്തിക്കുന്ന പ്രസവ പരിചരണ കേന്ദ്രത്തിലാണ് സംഭവം.
കുഴമ്ബ് തേച്ച് കിടക്കുന്നതിനിടെ കാമുകന് വീഡിയോ കാള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട കേന്ദ്രത്തിലെ മറ്റൊരു സ്ത്രീ ഇക്കാര്യം പരിചരണത്തിലായിരുന്ന യുവതിയെ അറിയിക്കുകയായിരുന്നു.യുവതിയുടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ജീവനക്കാരിയുടെ ഫോണില്‍ വിഡിയോ കോള്‍ കണ്ടെത്തിയതോടെ ബന്ധുക്കള്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കി. ഇതോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ ആണ്‍ സുഹൃത്തിനെതിരേയും കേസെടുത്തിട്ടുണ്ട്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com