35ാമത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ പ്രധാന വേദിയുടെ കാൽനാട്ടൽ കർമ്മം മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ പി രമേഷ് കുമാർ നിർവഹിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ: മാധവൻകുട്ടി വാര്യർ വിശിഷ്ടാതിഥിയായി. കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾമജീദ് , കെ പി എസ് എം എ സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട് ജില്ലാ കൈറ്റ് കോ ഓർഡിനേറ്റർ അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു., സ്റ്റേജ് , ആൻ്റ് പന്തൽ കമ്മിറ്റി ചെയർമാൻ രഞ്ജിത് വി, സ്വാഗതം പറഞ്ഞ ‘യോഗത്തിൽ വർക്കിംഗ് ജനറൽ കൺവീനർ രാജൻ എം വി നന്ദി പറഞ്ഞു. ജോയിൻ്റ് ജനറൽ കൺവീനർ മാരായ സുജാത പി ആർ ,അലി കടവണ്ടി , കെ വി മനോജ് കുമാർ, കെ ബിജു എം പി,മുഹമ്മദ്, സജിൽ കുമാർ കെ, രഞ്ജിത്ത് വി കെ എന്നിവർ നേതൃത്വം നൽകി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com