വേങ്ങര മാര്‍ക്കറ്റ് പരിസരങ്ങളിലും, അച്ഛനമ്പലം ഭാഗങ്ങളിലും മദ്യ വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചു ദിവസങ്ങളിലായി നടത്തിയ നിരീക്ഷണത്തില്‍ 2024 നവംമ്പര്‍ 6 -ാo തീയ്യതി വേങ്ങര ബസ് സ്റ്റാന്റിന്റെ സമീപമുള്ള വാടക വീട്ടില്‍ വെച്ച് വില്‍പനയ്ക്കായി സൂക്ഷിച്ച 10 ലിറ്റര്‍ വിദേശ മദ്യവുമായി തമിഴ് നാട് സ്വദേശിയായ രാമസ്വാമി മകന്‍ രാമര്‍ (40/24) എന്നയാളെ മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്& ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) എന്‍.അബ്ദുള്‍ വഹാബും പാര്‍ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു പരപ്പനങ്ങാടി റേഞ്ചില്‍ നല്‍കിയത് പ്രകാരം സി.ആര്‍.നമ്പര്‍ 140/2024 ആയി രജിസ്റ്റര്‍ ചെയ്തു. 14 ദിവസത്തേക്ക് പ്രതിയെ റിമാന്റ് ചെയ്തു. പാര്‍ട്ടിയില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പ്രഭാകരന്‍ പള്ളത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് നൗഫല്‍, സബീര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ രൂപിക സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിസാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com