തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ വെള്ളം കയറി. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പഴയ ഓപ്പറേഷന്‍ തിയേറ്ററിലാണ് വെള്ളം കയറിയത്. മഴവെള്ളം കയറിയതോടെ ഓപ്പറേഷനുകള്‍ നിര്‍ത്തിവെച്ചു. ഇതോടെ നിരവധി രോഗികളാണ് പ്രതിസന്ധിയിലായത്. സംഭവത്തിന് പിന്നാലെ ഒരാഴ്ചത്തേക്ക് ഓപ്പറേഷന് തിയേറ്റര്‍ അടച്ചു. അണുപരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കും ഓപ്പറേഷന്‍ തിയേറ്റര്‍ ഇനി തുറക്കുക. സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുകയാണ്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com