നൂൽ കൊണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ചിത്രം വരച്ചു വൈറലായി

നൂൽ കൊണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ചിത്രം വരച്ചു വൈറലായി. തറയിൽ മുസ്തഫ മുസ്ലിയാരുടെ മകൻ മഹ്ഷൂഖ് തറയിലും തറയിൽ അബ്ദുറഹ്മാൻ മകൻ അനസ് തറയിലും (കിളിനക്കോട്,മാലാപറമ്പ്) ചേർന്ന് ഏഴ് ദിവസമെടുത്ത് നൂൽ കൊണ്ട് വരച്ച ചിത്രം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് കൈമാറി. ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഏഴാം വർഷ വിദ്യാർഥിയാണ് മഹ്ഷൂഖ് തറയിൽ. ദാറുൽ ഹുദയുടെ സഹസ്ഥാപനമായ കുറ്റിക്കാട്ടൂർ ശംസുൽ ഹുദാ കോളേജ് ഏഴാം വർഷ വിദ്യാർത്ഥിയാണ് അനസ് തറയിൽ. ഏകദേശം നാലു കിലോമീറ്റർ നൂലും 272 ആണിയും ഉപയോഗിച്ച് 72*72 സ്ക്വയർ സെൻ്റീമീറ്റർ പ്ലൈവുഡിലാണ് ചിത്രം വരച്ചിട്ടുള്ളത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com