Thursday, September 18News That Matters
Shadow

ഭിന്നശേഷിക്കാര്‍ക്ക് പി.എസ്.സി പരിശീലനം

ഭിന്നശേഷിക്കാര്‍ക്കായി ജില്ലാഭരണകൂടം നടപ്പിലാക്കുന്ന `ഒപ്പം’ പദ്ധതിയുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റില്‍ പി.എസ്.സി ക്ലാസുകള്‍ തുടങ്ങി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, അസി. കലക്ടര്‍ വി.എം ആര്യ എന്നിവര്‍ നേതൃത്വം നല്‍കി.
അജീഷ്, ഫസീല എന്നിവര്‍ ക്ലാസെടുത്തു. വിബിന്‍, മോഹനകൃഷ്ണന്‍, നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ് ക്ലാസ് നടത്തുക. കോഡൂര്‍ സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് പരിശീലനക്ലാസ് നടത്തുന്നത്. പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 94467 68447 എന്ന നമ്പറില്‍ വിളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL