തിരൂർ സ്വദേശി അബൂദബിയില്‍ കുഴഞ്ഞുവീണ് മരിച്ചു. തിരൂർ കന്മനം തുവ്വക്കാട് പോത്തന്നൂർ ഞാറക്കാട്ട് ഹൗസില്‍ മുസ്തഫ (53) ആണ് മരിച്ചത്.

അബൂദബി അല്‍ സലയിലെ സൂപ്പർ മാർക്കറ്റില്‍ സെയില്‍സ്മാനായിരുന്നു മുസ്തഫ. ചൊവ്വാഴ്ച രാത്രി 8.30ഓടെ ജോലിക്കിടെ സൂപ്പർ മാർക്കറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ഹംസ ഞാറക്കാട്ട്. മഷ്റഖ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: മുസൈബ. മക്കള്‍: ദില്‍ഷാദ് (ഷാർജ), ബാദുഷ (വിദ്യാർഥി), റിൻസ ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ നാട്ടില്‍.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com