വേങ്ങര : സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിൽ ജനങ്ങൾ ജാഗരൂഗരായിരിക്കണമെന്ന് മലപ്പുറം ജില്ലാ സൈബർ ക്രൈം പോലീസ് ആവശ്യപ്പെട്ടു. മാലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 29(K) ബറ്റാലിയൻ എൻ സി സി ആർമി യൂണിറ്റും മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷനും സംയുക്തമായി സൈബർ സുരക്ഷ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് പി. ടി. എ കമ്മിറ്റി വൈസ് പ്രസിഡന്റ് അലി മേലേതിൽ ഉദ്ഘാടനം ചെയ്തു. ഡോ. ലിയാഹുദ്ധീൻ വാഫി കെ പി അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എം. ഷാഫി പന്ത്രാലയും മരിയ ഇമ്മാനുവലും സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട സെഷൻ കൈകാര്യം ചെയ്തു. അസോസിയേറ്റ് എൻ സി സി ഓഫീസർ ലെഫ്. ഡോ.സാബു കെ റെസ്തം, റിതുരാജ് ടി എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com