വോഞ്ജു: ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള മ്യൂസിക് ബാന്‍ഡുകളില്‍ ഒന്നാണ് ബിടിഎസ്. ബിടിഎസിലെ പ്രധാന താരമായ ജെ ഹോപിന്റെ മടങ്ങി വരവ് ആഘോഷിക്കുകയാണ് ആരാധകര്‍. ദക്ഷിണ കൊറിയയിലെ നിര്‍ബന്ധിത സൈനിക സേവനത്തിന് ശേഷമാണ് ജെ ഹോപ് സംഗീത രംഗത്തേക്ക് മടങ്ങി വരുന്നത്. 18 മാസത്തെ നിര്‍ബന്ധിത സൈനിക സേവനത്തിനായി 2023 ഏപ്രിൽ 13 ന് ആണ് ജെ ഹോപ് ചേര്‍ന്നത്. ബാന്‍ഡിലെ സഹതാരമായ ജൂണില്‍ തന്റെ സൈനിക സേവനം അവസാനിപ്പിച്ചിരുന്നു. ഗ്രൂപ്പിലെ പ്രധാന താരമായ ജെ-ഹോപ്, സെന്‍ട്രല്‍ വോഞ്ജു നഗരത്തിലെ സെനിക താവളത്തിന്റെ ഗേറ്റില്‍ നിന്ന് പുറത്തുവന്നപ്പോള്‍ ജൂണില്‍ തന്റെ സേവനം പൂര്‍ത്തിയാക്കിയ സഹ ബാന്‍ഡ് അംഗം ജിന്‍ സ്വീകരിക്കാനെത്തിയിരുന്നു. സ്വീകരണത്തിനായി വിദേശത്ത് നിന്നടക്കം എത്തിയ നിരവധി ആരാധകരും തടിച്ചുകൂടിയിരുന്നു. ബാന്‍ഡിലെ മറ്റു അംഗങ്ങളുടെ സൈനിക സേവനം 2025 ഓടെ പൂര്‍ത്തിയാകും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com