അട്ടപ്പാടിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയിലായി. മണ്ണാർക്കാട് സ്വദേശി മുഹമ്മദാലിയാണ് പൊലീസ് പിടിയിലായത്. പുതുതായി രജിസ്റ്റർ ചെയ്ത കാറില്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്നു ഇയാള്‍.അട്ടപ്പാടിയില്‍ വാഹന പരിശോധന നടത്തിയ പൊലീസ്, കാറില്‍ നിന്ന് മൂന്ന് ചാക്കുകളിലായി നിറച്ച ഹാൻസ്, പാൻപരാഗ് അടക്കമുള്ള ഉല്‍പന്നങ്ങളുടെ 2280 പാക്കറ്റുകളും കണ്ടെത്തി. ഇതോടെയാണ് അറസ്റ്റ് ചെയ്തത്. ഗൂളിക്കടവില്‍ സർവീസ് സ്റ്റേഷന് സമീപത്ത് നടന്ന വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com