ഓണാവധിക്ക് അടച്ച സ്കൂളില് അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതികളിലൊരാള് പിടിയില്. മലപ്പുറം ചേലേമ്ബ്ര പെരുന്നേപി തോട്ടുമ്മല് മുഹമ്മദ് മുസ്താഖ് (29) ആണ് പൊലിസിന്റെ പിടിയിലായത്. ഫറോക്ക് ചെറുവണ്ണൂര് ഗവ. വൊക്കേഷണല് ഹയര് സെക്കന്ഡറി സ്കൂളില് ആണ് മോഷണം നടന്നത്. സ്കൂള് അവധി കഴിഞ്ഞ് തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്ക്കായി അധികൃതര് എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. സ്കൂളിലെ ഒമ്ബത് ലാപ്ടോപ്പും കാമറയും നഷ്ടപ്പെട്ടിട്ടുണ്ട്.സിസിടിവി കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ വിവരങ്ങള് ലഭിച്ചത്. കേസിലെ കൂട്ടുപ്രതികളായ സുബിന് അശോക്, ആശിഖ് എന്നിവര്ക്കായി അന്വേഷണം തുടരുകയാണ്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com