മലപ്പുറത്ത് 45 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കള്‍ തിരൂർ പോലീസിന്റെ പിടിയില്‍. തിരുനാവായ സ്വദേശി മുഹമ്മദ് തൻസീഫ് , നിറമരുതൂർ സ്വദേശി ജാഫർ സാദിഖ്, താനാളൂർ സ്വദേശി ഷിബില്‍ റഹ്മാൻ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ബാംഗ്ലൂരില്‍ നിന്നുമാണ് ഇവർ എം ഡി എം എ തിരൂരില്‍ എത്തിച്ചത്. തിരൂരിലെ കോളേജുകളെയും സ്കൂളുകളെയും ലക്ഷ്യമിട്ടാണ് ഇവർ ഈ ലഹരി വസ്തു കൊണ്ടു വന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസിന്റെ വിശദമായ അന്വേഷണം നടന്നുവരുകയാണ്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com