മലപ്പുറം : പത്തിലേറെ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പന്നിക്കോട്ടുമുണ്ട സ്വദേശി മുതുകുളവൻ ഫായിസ് (25) നെയാണ് ജയിലിലടച്ചത്. കാളികാവ് പൊലീസ് സ്റ്റേഷനിലെ ഗുണ്ട പട്ടികയില്‍ ഉള്‍പ്പെട്ട ഫായിസിനെ മുൻപും കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.പോക്സോ കേസ്, ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം, വില്‍പ്പന, പിടിച്ചുപറി തുടങ്ങിയ പത്തിലേറെ കേസുകള്‍ ഫായിസിനെതിരെയുണ്ട്. നാട്ടുകാരെ ആക്രമിച്ചത് കൂടി ഉള്‍പ്പെടുത്തിയാണ് കൊടും കുറ്റവാളി പട്ടികയില്‍ ഉള്‍പ്പെടുത്തി കാപ (മൂന്ന്) വകുപ്പ് ചുമത്തി വിയ്യൂർ സെൻട്രല്‍ ജയിലില്‍ അടച്ചത്.നാട്ടുകാരെ ആക്രമിച്ച കേസില്‍ പ്രതികളായ ഫായിസിനെയും സഹോദരനെയും ഉള്‍പ്പെടെ നാല് പേരെ പൊലീസ് പിടികൂടിയിരുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com