
തിരൂരങ്ങാടി: കെ.എൻ.എം എജ്യുക്കേഷൻ ബോർഡിന്റെ കീഴിൽ സംഘടിപ്പിച്ച തിരൂരങ്ങാടി മണ്ഡലം മദ്രസ സർഗമേളയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി തിരൂരങ്ങാടി നൂറുൽ ഇസ്‌ലാം മദ്രസയിൽ ‘പ്രതിഭാദരം 2026’ സംഘടിപ്പിച്ചു.
മദ്രസാ പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ കലാ-സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മക ചിന്തകളും ആരോഗ്യകരമായ മത്സരബോധവും വളർത്തുന്നതിനുമാണ് സർഗമേളകൾ സംഘടിപ്പിക്കുന്നത്. ഇത്തരം വേദികളിലൂടെ വിദ്യാർത്ഥികൾ നേടിയെടുത്ത മികച്ച വിജയങ്ങൾക്കുള്ള അംഗീകാരമായാണ് ആദരവ് സംഘടിപ്പിച്ചത്. മത്സരങ്ങളിലെ പങ്കാളിത്തം കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും കഴിവുകൾ പൂർണ്ണമായി പുറത്തെടുക്കുന്നതിനും വലിയ ഊർജ്ജം പകരുമെന്ന് ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു. ചടങ്ങിൽ സദർ മുദരിസ് എൻ.പി. അബു മാസ്റ്റർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം ഡോ. അർഷാദ് കീത്തടത്ത്, സി.എൻ. അബ്ദുന്നാസർ മദനി, മുനീർ താനാളൂർ, ഒ.പി. അനീസ് ജാബിർ, വി. അലി, പി. ഫഹദ്, ടി.കെ. ജംഷീന, കെ.പി. ഖദീജ, കെ. സൈനബ, കെ. അനീസ്, ഒ.പി. സൗദാബി, എം.പി. ഫൗസീല എന്നിവർ സംബന്ധിച്ചു.
