
കണ്ണമംഗലം: ചെറേക്കാട് ചെങ്കൽ ക്വാറിയിലുണ്ടായ ജെ.സി.ബി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വട്ടപ്പൊന്ത സ്വദേശി സ്രാമ്പ്യയേക്കൽ ബീരാന്റെ മകൻ ഹമീദ് ആണ് മരിച്ചത്.ചെങ്കൽ ക്വാറിയിലെ ജോലിക്കിടെ അബദ്ധത്തിൽ ജെ.സി.ബിയുടെ ബക്കറ്റ് (മണ്ണ് മാന്തുന്ന ഭാഗം) തലയിൽ തട്ടിയാണ് ഹമീദിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിന് പിന്നാലെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
