Friday, October 23News That Matters
Shadow

കണ്ണമംഗലം പഞ്ചായത്തിൽ കുരുമുളക് കർഷകർക്ക് ജൈവവള വിതരണം തുടങ്ങി

കണ്ണമംഗലം: ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുരുമുളക് കർഷകർക്കായി ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവള വിതരണത്തിന് തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കാര്യവട്ടത്ത് ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നെടുമ്പള്ളി സൈതു, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. അബ്ദുൽ റഷീദ്, അബ്ദുൽ ലത്തീഫ്, നൗഷാദ് ചെറൂർ, അബ്ദുറഹിമാൻ പള്ളിയാളി, യു. സക്കീന, ഉമ്മുസൽമത്ത്, കൃഷി ഓഫീസർ ബബിത പി. എന്നിവരും കർഷക പ്രതിനിധികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL