Sunday, July 26News That Matters
Shadow

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി. കേരളീയ മുസ്ലിം പൊതുമണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായ ആലിക്കുട്ടി മുസ്ല്യാർ 2003 മുതൽ 2006 വരെ കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ, 2006 മുതൽ 2009 വരെകേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2003 മുതൽ ജാമിഅ നൂരിയയുടെ പ്രിൻസിപ്പാൾ സ്ഥാനം വഹിക്കുന്ന ആലിക്കുട്ടി മുസ്ലിയാർ അറിയപ്പെടുന്ന പണ്ഡിതനും എഴുത്തുകാരനും പ്രാസംഗികനുമാണ്. ആൾ ഇന്ത്യ പേഴ്സണൽ ബോർഡ് അംഗം കൂടിയായ അദ്ദേഹം നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിലും പങ്കെടുത്ത് പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. പുണ്യഭൂമിയിലേക്ക്, മുസ്ലിം ലോകം 1421, മുസ്ലിം ലോകം 1423, മുസ്ലിം ലോകം 1425, ദിക്റുകൾ, ഇസ്ലാമിക മുന്നേറ്റം ആഗോള തലത്തിൽ, ഫലസ്തീൻ ജൂതർക്കെന്തവകാശം തുടങ്ങിയ മലയാളം പുസ്തകങ്ങൾക്ക് പുറമെ ഇൻതിദാറുൽ മഫ്ഖൂദ് എന്ന അറബി കർമശാസ്ത്ര ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. മൂസ ഹാജി ബിയ്യാതുകുട്ടി ദമ്പതികളുടെ മകനായി 1945-ൽ ജനിച്ചു. പിതാമഹൻ ആലി ഹാജിയിൽ നിന്നും പിന്നീട് സൈതലവി മുസ്ലിയാരിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് വിവിധ പള്ളി ദർസുകളിൽ പഠനം നടത്തി. തുടർന്ന് പട്ടിക്കാട് ജാമിഅ നൂരിയയിൽ ചേർന്നു. ജാമിഅ നൂരിയ പഠനകാലത്ത് ഇ.കെ അബൂബകർ മുസ്ലിയാർ, കോട്ടുമല മുസ്ലിയാർ, കുമരംപൂത്തൂർ കുഞ്ഞലവി മുസ്ലിയാർ, എ.സി. ജമാലുദ്ദീൻ മുസ്ലിയാർ, വെല്ലൂർ അബൂബകർ ഹസ്റത്ത്, കാടേരി മുസ്ലിയാർ തുടങ്ങിയ പ്രമുഖരുടെ വിദ്യാർഥിയാവാൻ അവസരം ലഭിച്ചു. 1968-ൽ ജാമിഅ നൂരിയ വിദ്യാഭ്യാസം പൂർത്തീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL