Sunday, July 26News That Matters
Shadow

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അനുമോദിച്ചു

മലപ്പുറം :ഇക്കഴിഞ്ഞ എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കോഡൂര്‍ പഞ്ചായത്ത് നിവാസകളായ വിദ്യാര്‍ത്ഥികളെ കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അനുമോദിച്ചു. അനുമോദന ചടങ്ങ് കോഡൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിപി ഷാജി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍ അധ്യക്ഷ വഹിച്ചു. നര്‍ത്തകിയും ഗാനരചയിതവുമായ  നീന ശബരീഷ് മുഖ്യതിഥിയായി. കേരള യൂണിവേഴ്‌സിറ്റി ബി എ ഇംഗ്ലീഷ് ലാംഗ്വേജ് ലിറ്ററേച്ചര്‍ രണ്ടാം റാങ്ക് നേടിയ ഫിദ്‌സയെ ചടങ്ങില്‍  ആദരിച്ചു.  ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ കെ എം സുബൈര്‍, ഷഹാന ഷെറിന്‍, ഫൗസിയ സലിം, ബാങ്ക് ഭരസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി എ വിശ്വനാഥന്‍ സ്വാഗതവും ഭരണസമിതി അംഗം  എ ബാബു നന്ദിയും പറഞ്ഞു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL