വേങ്ങര: മനാറുൽ ഹുദ അറബിക് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാദമി ആൻഡ് റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥി പി.കെ. മുഹമ്മദ് ഷബുബ് (15) ഖുർആൻ പൂർണ്ണമായും മനഃപാഠമാക്കി. ഇതിന്റെ പൂർത്തീകരണവും ഖുർആൻ സനദ് ദാന സദസ്സും ക്യാമ്പസിൽ പ്രൗഢഗംഭീരമായി നടന്നു. ക്യാമ്പസിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈൻ മടവൂർ ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സനദ് കൈമാറുകയും ചെയ്തു. കോളേജ് പ്രിൻസിപ്പാൾ നസീറുദ്ദീൻ റഹ്മാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ ഫവാസ് ഐനി ആമുഖ പ്രഭാഷണം നടത്തി. കെ.എൻ.എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഷറഫുദ്ദീൻ തെയ്യംമ്പാട്ടിൽ അനുമോദന പ്രഭാഷണം നിർവ്വഹിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി പി.കെ. മുഹമ്മദ് നഷീം, മണ്ഡലം പ്രസിഡണ്ട് ടി.കെ. മുഹമ്മദ് മൗലവി, കോളേജ് സെക്രട്ടറി പി.കെ.സി. ബീരാൻകുട്ടി, പി.കെ. മൊയ്തീൻകുട്ടി മാസ്റ്റർ, അൽ ഹാഫിള് നിസാമുദ്ദീൻ ഹസനി, പി.കെ. ആബിദ് സലഫി, അൽ ഹാഫിള് ഇഹ്സാൻ ഇലാഹി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് ഡയറക്ടർ ബാദുഷ ബാഖവി സ്വാഗതവും നന്ദിയും പറഞ്ഞു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
