പെരിന്തൽമണ്ണ; മേലെ പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിക്കുന്ന ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയിൽ മാനേജറായി ജോലി ചെയ്തിരുന്ന നൗഫൽ, വയസ്സ് 38, S/o ഹംസ, പിച്ചൻ വീട്, കല്പറ്റ, വയനാട് എന്നയാളെ ആണ് പട്ടാമ്പി SI മണികണ്ഠൻ. കെ യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽ വളരെ കാലം മാനേജർ ആയിരുന്ന പ്രതി കസ്റ്റമേഴ്‌സിനെ തെറ്റിദ്ധരിപ്പിച്ചാണ് 10 വർഷത്തോളമായി തട്ടിപ്പ് നടത്തിയിരുന്നത്. ലക്ഷങ്ങളുടെ തട്ടിപ്പ് മനസ്സിലായ ഉടൻ മാനേജ്‍മെന്റ് പ്രതിയെ ജ്വല്ലറിയിൽ നിന്നും പുറത്താക്കുകയും പോലീസിൽ പരാതി നൽകുകയും ആയിരുന്നു. പരാതി ലഭിച്ച ഉടൻ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തട്ടിപ്പ് നടത്തിയതിനുള്ള തെളിവുകൾ പോലീസിന് ലഭിച്ച ഉടനെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തട്ടിപ്പ് നടത്തിയതിന് പ്രതിക്ക് മറ്റ് ആളുകളുടെ സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നുള്ള കാര്യം, പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com