Monday, May 25News That Matters
Shadow

താളപ്പെരുക്കമായി സ്നേഹലിന്റെ തബല; ‘മഴവിൽ 2026’ പ്രൗഢമായി

പരപ്പനങ്ങാടി: എൻ.സി.സി. റോഡ് റസിഡൻസ് അസോസിയേഷൻ ‘മഴവിൽ’ 2026 വാർഷികാഘോഷം കലാവൈവിധ്യങ്ങളാൽ ശ്രദ്ധേയമായി. മെയ് 9 ശനിയാഴ്ച വൈകുന്നേരം നിയാസ് പുളിക്കലകത്തിന്റെ വീട്ടുപരിസരത്ത് നടന്ന ആഘോഷപരിപാടികളിൽ കുഞ്ഞ് കലാകാരൻ സ്നേഹൽ അവതരിപ്പിച്ച തബല കച്ചേരി കാണികളുടെ ഹൃദയം കവർന്നു. പ്രശസ്ത തബലിസ്റ്റ് ഗംഗാധരൻ ഇല്ലത്തിന്റെ പേരക്കുട്ടിയും മികച്ച തബലിസ്റ്റായ രാജേഷ് ഇല്ലത്തിന്റെ മകനുമായ സ്നേഹൽ, തന്റെ കുടുംബത്തിന്റെ സംഗീത പാരമ്പര്യം വിളിച്ചോതുന്ന പ്രകടനമാണ് വേദിയിൽ കാഴ്ചവെച്ചത്. അമ്മ സുരഭി കൂരിയിലിന്റെ പ്രോത്സാഹനവും പിന്തുണയും ഈ കുട്ടിത്താരത്തിന്റെ സംഗീതയാത്രയ്ക്ക് കരുത്തേകുന്നു. അസോസിയേഷൻ പരിധിയിലെ മറ്റ് കലാകാരന്മാരുടെയും കലാകാരികളുടെയും വിവിധ പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. റസിഡൻസ് അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഒത്തുചേർന്ന ഈ വാർഷികാഘോഷം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വലിയൊരു സംഗമമായി മാറി. പരിപാടിയുടെ വിജയത്തിൽ പങ്കാളികളായ ഏവർക്കും അസോസിയേഷൻ സെക്രട്ടറി നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL