Monday, May 25News That Matters
Shadow

കുവൈറ്റിലെ അർദിയയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

കുവൈറ്റിലെ അർദിയയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ (56) ആണ് മരിച്ചത്. കുവൈറ്റിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സഭ മോർച്ചറിയിൽ പൊതുദർശനത്തിന് വെച്ചു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാളെ ഉച്ചയ്ക്ക് ഒരു മണിയോടെ കുവൈറ്റ് എയർവേയ്‌സ് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കും. സലീം കൊമ്മേരിയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികൾ പൂർത്തിയാക്കിയത്. കുടുംബം: ഭാര്യ സുനിത. മക്കൾ: ആദിത്യൻ, ആര്യ.

MTN News Channel
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL