Tuesday, April 7News That Matters
Shadow

സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്; കോട്ടക്കലില്‍ യുവാവ് അറസ്റ്റില്‍

മലപ്പുറം: നഗരത്തില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആട്ടീരി സ്വദേശി വടക്കേതില്‍ സല്‍മാനുല്‍ ഫാരിസിനെയാണ് (35) കോട്ടക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍ അറസ്റ്റ് ചെയ്തത്. മൂന്നു മാസമായി എ.വി.എസ് റോഡിലുള്ള വാടക കെട്ടിടത്തിലാണ് സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. വിദേശത്തുള്ളയാളാണ് നെറ്റ് വര്‍ക്ക് ഉപകരണങ്ങള്‍ അയച്ച് കൊടുത്തതെന്നും ഇയാള്‍ക്കെതിരെ കര്‍ണാടകയിലും സമാന കേസുള്ളതായും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL