Friday, March 13News That Matters
Shadow

സാക്ഷരതാ പഠനത്തിന് ആസാം സ്വദേശികളും: ‘ചങ്ങാതി’ യുടെ സംസ്ഥാന തല സര്‍വ്വേ ഉദ്ഘാടനം മാര്‍ച്ച് 15ന്.

സാക്ഷരതാമിഷന്റെ ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതി ‘ചങ്ങാതി’ യുടെ സംസ്ഥാന തല സര്‍വ്വേ ഉദ്ഘാടനം മാര്‍ച്ച് 15ന് രാവിലെ 11ന് എ.പി. അനില്‍ കുമാര്‍ എം.എല്‍.എ. നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പുഷ്പവല്ലി അധ്യക്ഷത വഹിക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ.ജി. ഒലീന പദ്ധതി വിശദീകരിക്കും. ചേരിപ്പറമ്പ് റേഷന്‍ കടയ്ക്ക് സമീപം നടക്കുന്ന ചടങ്ങില്‍ പോരൂര്‍ പഞ്ചായത്തിലെ ചേരിപ്പറമ്പില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആസാം സ്വദേശികളായ സോളമനും ഭാര്യ സീമയ്ക്കും സാക്ഷരത ക്ലാസ് നല്‍കാന്‍ നടപടി ആരംഭിക്കും. ഇവരുടെ മകള്‍ മഹിമ പാലക്കോട് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയും മകന്‍ ജിപ്‌സണ്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. മക്കള്‍ കേരളത്തിലെ സ്‌കൂളില്‍ പഠിക്കുന്നതുകൊണ്ടാണ് മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്നത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ. ബാലസുബ്രഹ്‌മണ്യന്‍, പി. സ്വപ്ന, കെ. അബ്ദുള്‍ കരീം, പൊതു പ്രവര്‍ത്തകനായ ടി.പി. മുഹമ്മദ് ഷാഫി, സാക്ഷരതാമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്തപ്രസാദ്, നോഡല്‍ പ്രേരക് ഇ. സന്തോഷ് കുമാര്‍ എന്നിവര്‍ സോളമനെയും കുടുംബത്തെയും സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL