
പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി വിദ്യാർത്ഥികൾക്കുമുള്ള യൂണിഫോം വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ 25 അംഗൻവാടികളിൽ നിന്നായി നാനൂറിലധികം വിദ്യാർത്ഥികൾക്കാണ് യൂണിഫോം നൽകിയത്. ഇതോടെ താനൂർ ബ്ലോക്കിൽ വളവന്നൂർ പഞ്ചായത്തിന് ശേഷം ഈ മാതൃകാപരമായ പദ്ധതി നടപ്പാക്കുന്ന രണ്ടാമത്തെ പഞ്ചായത്തായി പെരുമണ്ണ ക്ലാരി മാറി. യൂണിഫോം വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.സി. സാഹിറ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെരീഫ് ചീമാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ലിബാസ് മൊയ്‌ദീൻ, ശംസു പുതുമ, വികസന ചെയർപേഴ്സൺ സഹല പാപ്പാലി, ക്ഷേമകാര്യ ചെയർമാൻ പാറയിൽ ഷെരീഫ് (മോൻ), ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സൈനബ ചെമ്മീളി എന്നിവർ സംസാരിച്ചു. മെമ്പർമാരായ സുബ്രഹ്മണ്യൻ (മണി), നസീറ കോഴിക്കൽ, സലാം ചോലയിൽ, സീനത്ത് പാറയിൽ, റഫീഖ് ഡി.പി, സത്താർ പി.ടി, ഖൈറുന്നിസ, കദീജ ഷെമീർ, ഷഹീമ മൻസൂർ, സാദിക്ക് എം.കെ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജിനി കെ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഫൈസൽ പെരുമണ്ണ, ഇന്ത്യൻ റെയിൽവേ താരം സിറാജ് ചെമ്മീളി എന്നിവരും മുൻ മെമ്പർമാരായ മുസ്തഫ കളത്തിങ്ങൽ, ജുബൈരിയ്യ അക്ബർ, സഫ്‌വാൻ പാപ്പാലി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. അംഗൻവാടി ടീച്ചർമാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ സജീവ സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി.
