Thursday, March 5News That Matters
Shadow

മഞ്ചേരി നറുകരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

മഞ്ചേരി: നറുകരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണമായ അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് അന്ത്യം. മേൽമുറി അധികാരിത്തൊടി സ്വദേശി പറമ്പൻ ബാപ്പുവിന്റെ മകൻ പറമ്പൻ സൽമാനുൽ ഫാരിസ് (19) ആണ് മരണപ്പെട്ടത്. നറുകര പെട്രോൾ പമ്പിന് സമീപം വെച്ചായിരുന്നു അപകടം നടന്നത്. സൽമാനുൽ ഫാരിസും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫാരിസിനെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫാരിസിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്. മൃതദേഹം ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL