വേങ്ങര : സി പി ഐ – എം വേങ്ങര ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് ജില്ലാ കമ്മറ്റി അംഗം വിടി സോഫിയ ഉദ്ഘാടനം ചെയ്തു. പി പത്മനാഭൻ അധ്യക്ഷനായി. വി ശിവദാസ് ,സി ഷക്കീല, കെ പി സുബ്രഹ്മണ്യൻ, എൻ അഷറഫ്, പി മുസ്തഫ, കെ വി ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.
സിപിഐഎം ഇരിങ്ങല്ലൂർ ലോക്കൽ കമ്മിറ്റി പാലാണിയിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് ഏരിയ കമ്മിറ്റി അംഗം എൻ കെ പോക്കർ ഉദ്ഘാടനം ചെയ്തു. എ പി ഹമീദ് അധ്യക്ഷനായി. എ കെ നാദിർഷ , എ കെ മജീദ്, പി വി കെ ഹസീന തുടങ്ങിയവർ സംസാരിച്ചു.
സി പി ഐ – എം ഏആർ നഗർ ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ വലിയ പറമ്പിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. ഇ വാസു അദ്ധ്യക്ഷനായി. ഇബ്രാഹിം മൂഴിക്കൽ, കെ പി സമീർ, അഹമ്മദ് പാറമ്മൽ സംസാരിച്ചു. കർഷകർ, കർഷകതൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, കലാപ്രതിഭകൾ എന്നിവരെ ആദരിച്ചു. കലാപാരിപാടികളും വാസുദേവൻ ഐക്കരപ്പടിയുടെ മാജിക്ക് ഷോയും അരങ്ങേറി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com