വേങ്ങര ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസങ്ങളായി ഹൈമാസ്റ്റ് ലൈറ്റുകളും തെരുവ് വിളക്കുകളും പ്രവർത്തനരഹിതമായി കിടക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകൾ, ഫോക്കസ് ലൈറ്റുകൾ, മറ്റ് തെരുവ് വിളക്കുകൾ എന്നിവ പ്രകാശിക്കാത്തത് രാത്രികാലങ്ങളിൽ യാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ചിലയിടങ്ങളിൽ വിളക്കുകൾ അണഞ്ഞിട്ട് വർഷങ്ങളോളമായെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം കാണണമെന്നും വിളക്കുകൾ സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ എ.പി. അബൂബക്കർ (കുറ്റൂർ നോർത്ത്) വേങ്ങര പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. പഞ്ചായത്ത് സെക്രട്ടറിയുടെയും മറ്റ് ജനപ്രതിനിധികളുടെയും ശ്രദ്ധയിൽ മുൻപും പലതവണ ഈ വിഷയം എത്തിച്ചിട്ടുള്ളതാണെന്നും എന്നാൽ ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പഞ്ചായത്ത് ഭരണസമിതി ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184
