വേങ്ങര : ദേശീയപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കൂരിയാട് നിർമ്മിച്ചു കൊണ്ടിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അശാസ്ത്രീയമാണെന്ന് കാണിച്ചുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ എഫ് പി ആർ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകിയിരുന്നു പരാതിയുടെ അടിസ്ഥാനത്തിൽ എച്ച് ടി ലൈനിന്നു അടിയിലൂടെ പോകുന്ന ഇരുമ്പ് നിർമ്മിതമായ ബസ്റ്റോപ്പ് അപകടങ്ങൾക്ക് വഴിവെക്കുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി അടിയന്തര ഇടപെടൽ നടത്തുകയായിരുന്നു .കിഴക്കുവശത്ത് കുറ്റൂർ പാക്കടപ്പുരായ ഭാഗത്തുനിന്ന് വരുന്ന പൊതുമരാമത്ത് റോഡ് ദേശീയപാതയിൽ വന്നുചേരുന്നഭാഗത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പ്രവർത്തി നടന്നുകൊണ്ടിരുന്നത് ഇത് ഗതാഗതക്കുരുക്കിന്ന് കാരണമാകുമെന്ന് നാട്ടുകാരും അഭിപ്രായപ്പെട്ടിരുന്നു എൻ എഫ് പി ആർ പ്രവർത്തകരായ തിരുനങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽറഹീം പൂക്കത്ത്, മനാഫ് താനൂർ, എ പി അബൂബക്കർ വേങ്ങര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരാതി സമർപ്പിച്ചിരുന്നത്അടിയന്തര നടപടിയെടുത്ത് കെഎസ്ഇബിക്ക് ഭാരവാഹികൾ പ്രത്യേകം നന്ദി അറിയിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com