Thursday, January 15News That Matters
Shadow

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

വണ്ടൂർ∙ വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മരുതുങ്ങൽ എലമ്പ്ര ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കാണ് അപകടം. വണ്ടൂരിലെ എംടിഎസ് മെറ്റൽസ് സ്ഥാപനത്തിൽ ജീവനക്കാരനാണ് നന്ദൻ. രാവിലെ വീട്ടിൽനിന്ന് പാൽ വാങ്ങാൻ പോയതാണെന്ന് ബന്ധുക്കൾ പറയുന്നു. അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. നേരത്തെ വണ്ടൂർ ബ്ലോക്ക് ഓഫിസിനു സമീപമാണ് നന്ദന്റെ കുടുംബം താമസിച്ചിരുന്നത്. പിന്നീടാണ് വാണിയമ്പലം മരുതുങ്ങലിലേക്ക് താമസം മാറ്റിയത്. മാതാവ്: ബിന്ദു. സഹോദരങ്ങൾ: നാഥു, നന്ദേഷ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL