Wednesday, September 17News That Matters
Shadow

പ്രാവാസി വനിതകള്‍ക്കായി നോര്‍ക്ക വനിതാസെല്‍

കേരളീയരായ പ്രവാസിവനിതകളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുളള നോര്‍ക്ക റൂട്ട്സിന്റെ ഏകജാലക സംവിധാനമാണ് എന്‍.ആര്‍.കെ വനിതാസെല്‍. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കോ അവരുടെ പ്രതിനിധികൾക്കോ നോര്‍ക്ക വനിതാ സെല്‍ ഹെല്‍പ്പ്ലൈനുമായി 24 മണിക്കൂറും ബന്ധപ്പെടാം. നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നിവയിലൂടെയും womencell.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡി മുഖേനയും പരാതികള്‍ അറിയാക്കാവുന്നതാണ്. ഇതോടൊപ്പം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ തപാലായും പരാതികള്‍ കൈമാറാം. പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും സംവിധാനമുണ്ട്. വിസ, പാസ്‌പോർട്ട് സംബന്ധമായ പ്രശ്നങ്ങൾ, നാട്ടിലേക്ക് മടങ്ങൽ, തൊഴിൽ കരാര്‍ലംഘനങ്ങള്‍, വേതനം സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് സെൽ രൂപീകരിച്ചിരിക്കുന്നത്. കേരളീയ വനിതകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ വിദേശ തൊഴില്‍ കുടിയേറ്റത്തിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുക, അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് അവബോധം വളർത്തുക, പരാതികൾ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നിവയാണ് വനിതാസെല്ലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പ്രവാസിവനിതകളുമായി ബന്ധപ്പെട്ടുളള വിവിധ വിഷയങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും വനിതാസെല്‍ പ്രതി‍‍‍‌‍‍ജ്ഞാബദ്ധമാണ്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL