Thursday, January 15News That Matters
Shadow

ശാസ്ത്രമേളക്ക് ശാസ്ത്രീയ തുടക്കം; വിവരസാങ്കേതിക പരിശീലനത്തോടെ ഓറിയൻ്റേഷൻ ക്യാമ്പ് ആരംഭിച്ചു.

തിരൂരങ്ങാടി: ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂൾ തിരൂരങ്ങാടിയിൽ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രോത്സവത്തിന് ഭാഗമായി സംഘടിപ്പിച്ച ഓറിയൻ്റേഷൻ ക്യാമ്പ് വിദ്യാർത്ഥികൾക്ക് താൽപ്പര്യജനകവും പ്രയോജനകരവുമായിരുന്നു. ശാസ്ത്രമേളയിൽ പുതുതായി ഉൾപ്പെടുത്തിയ ‘വിവരസാങ്കേതിക വിദ്യയുടെ പ്രയോഗങ്ങൾ’ എന്ന വിഭാഗത്തിലെ പരിശീലനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഓറിയൻ്റേഷൻ പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് കാരാടൻ അബ്ദുറഷീദ് നിർവഹിച്ചു. പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ, അധ്യാപകരായ ടി. സാലിം, പി. ജാഫർ, മുനീർ താനാളൂർ, ഡോ. ടി.പി. റാഷിദ് ആശംസകൾ നേർന്നു. വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ആദിൽ നന്ദി പറഞ്ഞു. റിസോഴ്‌സ് പേഴ്സൺമാരായ സക്കരിയ, കെ. ഷമീൽ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ഓറിയൻ്റേഷൻ ക്യാമ്പ് വിദ്യാർത്ഥികളിൽ ശാസ്ത്രവിഷയങ്ങളോടുള്ള ആഴമുള്ള മനസ്സിലാക്കലും സംശോധനാത്മക സമീപനവുമുണർത്താൻ സഹായകമാകുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL