മങ്കട അങ്ങാടിയില്‍ ഓട്ടോറിക്ഷയ്ക്ക് ഇടതുഭാഗം ചേർന്ന് ഓവർ ടേക്ക് ചെയ്തെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരന് നേരെ മൃഗീയ മർദ്ദനം. മങ്കട ഞാറക്കാട്ടില്‍ ഹരിഗോവിന്ദനാണ് ആക്രമത്തില്‍ പരിക്കേറ്റത്. യുവാവിനെ അസഭ്യം പറയുകയും മാരകായുധവും ഹെല്‍മറ്റും ഉപയോഗിച്ച് മർദ്ദിച്ചെന്നുമാണ് പരാതി. ഓട്ടോറിക്ഷയിലുണ്ടായിരുന്ന കണ്ടാലറിയുന്നവർക്കെതിരെ യുവാവ് മങ്കട പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.