ഇന്ത്യൻ സ്വാതന്ത്ര്യസമരം ചരിത്രത്തിലെ രക്ത പങ്കില അധ്യായമായ മലബാർ വിപ്ലവത്തിലെ അവിസ്മരണീയ സംഭവമായ പൂക്കോട്ടൂർ യുദ്ധ അനുസ്മരണം വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (VKFI) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഫൗണ്ടേഷൻ ദേശീയ ചെയർമാൻ അലവി കക്കാടൻ അധ്യക്ഷം വഹിച്ചു. ഫൗണ്ടേഷൻ ഭാരവാഹികളായ KPS ആബിദ് തങ്ങൾ, അഡ്വ.അബ്ദു റഹ്മാൻ കാരാട്ട്, നാസർ ഡിബോണ, TP വിജയൻ, സമദ് ചേറൂർ, സന്തോഷ് പറപ്പൂർ എന്നിവർ പ്രസംഗിച്ചു.മോഹൻ ഐസക് സ്വാഗതവും സലീം കോൽമണ്ണ നന്ദിയും പറഞ്ഞു.
