ഗാർഹിക പീഡനക്കേസില്‍ മദ്രസ അധ്യാപകൻ അറസ്റ്റില്‍. ഭാര്യയേയും, പ്രായപൂർത്തിയാകാത്ത മക്കളേയും ഉപദ്രവിച്ച കേസില്‍ മുളവൂർ പെരുമറ്റം കുറ്റിച്ചിറ ഷാനവാസ് (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒമ്ബതിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യക്കും, മക്കള്‍ക്കും ചെലവിനു കൊടുക്കാൻ സാധിക്കാത്തതും, പ്രതിക്ക് മറ്റൊരു വിവാഹം കഴിക്കാൻ താത്പര്യമുള്ളതുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കം മർദനത്തില്‍ കലാശിക്കുകയായിരുന്നു.
ആക്രമണത്തില്‍ കൈക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണത്തിനുശേഷം കടന്നുകളഞ്ഞ പ്രതിയെ താമരശ്ശേരിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിന് മുമ്ബും ഇതേ കാരണത്താല്‍ പ്രതി ആക്രമണം നടത്തിയിരുന്നതായി പരാതിക്കാരി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഗാർഹിക പീഡനം, മർദനം, കുട്ടികളെ ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com