മലപ്പുറം കോഴിക്കോട് ജില്ലകളിൽ വൻ തോതിൽ മയക്കുമരുന്ന് വിപണനം ചെയ്യുന്ന റംമ്പോ എന്ന റമീസ് റോഷനെ രാജസ്ഥാനിലെ ജയ്പൂരിൽ വച്ച് എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തു. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന റമീസ് റോഷൻ കോഴിക്കാട് പെരുമണ്ണ സ്വദേശിയാണ്. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫീസിലെ എൻ ഡി പി എസ് നമ്പർ 22/20 കേസിലെ ഒന്നാം പ്രതിയായ രമിസ് റോഷിനെ മഞ്ചേരി എൻ ഡി പി എസ് കോടതി ശിക്ഷ വിധിക്കുന്നതിന് തലേദിവസം ഒളിവിൽ പോയ പ്രതിയെ പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ ടി ഷനൂജും സംഘവും അതി സാഹസികമായി രാജസ്ഥാനിലെ ജയ്പൂർ ജില്ലയിൽ ജഗപുരിയിലെ ഫ്ലാറ്റിൽ കുടുംബ മൊന്നിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 2020 നവംബർ 22ന് കൊണ്ടോട്ടി താലൂക്കിൽ, ചേലേമ്പ്രയിലെ വാടക കോട്ടേഴ്സിൽ നിന്നും കഞ്ചാവ്, എംഡിഎം,എ, ചരസ് , LSD,എംഡി എം എഗുളികകൾ, ലഹരി വില്പനയ്ക്ക് ആവശ്യമായ ഇലക്ട്രോണിക് ത്ലാസ്, മറ്റുപകരണങ്ങൾ എന്നിവയുമായി കോഴിക്കോട് പെരുമണ്ണ സ്വദേശി റമിസ് റോഷൻ, കൊണ്ടോട്ടി മുസ്ലിയാർ അങ്ങാടി സ്വദേശി ഹാഷിം ഷഹീൻ എന്നിവരെ പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖും പാർട്ടിയും കണ്ടെത്തി കേസെടുക്കുകയും ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും അന്വേഷണം നടത്തുകയും ,ഈ കേസിൽ മൂന്നാം പ്രതിയായി തൃശ്ശൂർ വാടാനപ്പള്ളി സ്വദേശിയായ സാക്കിർ ഹുസൈൻ എന്നയാളെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും ,മഞ്ചേരി എൻ ഡി പി കോടതി 21 കൊല്ലം കഠിന തടവിനും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുള്ളതും, തുടർന്ന് കോടതി ഒന്നാം പ്രതിയായ റമിസ് റോഷനും ,രണ്ടാം പ്രതിയായ ഹാഷിബ് ഷഹീൻ എന്നിവർക്ക് ശിക്ഷ വിധിക്കാൻ നിരിക്കെയാണ് പ്രതികൾ ഒളിവിൽ പോയത്. തുടർന്ന് പ്രതികൾക്ക് കോടതി പുറപ്പെടിപ്പിച്ച വാറണ്ട് പ്രകാരം ബഹുമാനപ്പെട്ട എക്സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ ടി ഷനൂജ് ,അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രദീപ്കുമാർ ,സിവിൽ എക്സൈസ് ഓഫീസർമാരായ എം എം ദിദിൻ, നിധിൻ ചോമാരി , അരുൺ പാ റോൽ എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘം ആണ് രാജസ്ഥാനിലെ ജയ്പൂർ ജില്ലയിലെ ജഗദ് പുരിയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന പ്രതിയെ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്. മഞ്ചേരി എൻ ഡി പി എസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തിട്ടുള്ളതുമാണ്.
