മലപ്പുറം; ചെങ്കല്ല് വെട്ടിയ തരിശ് ഭൂമിയില്‍ കേരളത്തിലെ മുന്തിയ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്ന വറ്റലൂര്‍ സ്വദേശി പി ഉമ്മര്‍ കുട്ടിയെ പാരമ്പര്യ ഔഷധ സസ്യ പരിപാലന സമിതി സംസ്ഥാന കമ്മിറ്റി നല്‍കി ആദരിച്ചു. ഉമ്മര്‍ കുട്ടിക്കുള്ള സമിതിയുടെ അനുമോദന പത്രം ജില്ലാ കലക്ടര്‍ ബി ആര്‍ വിനോദ് കൈമാറി. സമിതി രക്ഷാധികാരിയും മലപ്പുറം എ ഡി എമ്മുമായ എന്‍ എം മഹറലി, സെക്രട്ടറി ശരീഫ് പാറല്‍, ഖാദറലി വറ്റലൂര്‍. ,എം സാക്കിര്‍, പി ടി സലീം കരീം പിച്ചന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പൊരുന്നന്‍ പറമ്പിലുള്ള അഞ്ച് ഏക്കര്‍ ഭൂമിയില്‍ സജ്ജമാക്കിയ ഗ്രീന്‍ വാലി ഹൈടെക് ഫാമിലാണ് ഡ്രാഗണ്‍ വിജയകരമായി കൃഷി ചെയ്യുന്നത്. ജൈവ വളം മാത്രമാണ് കൃഷിക്ക് ഉമ്മര്‍ കുട്ടി ഉപയോഗിക്കുന്നത്.

