Sunday, December 7News That Matters
Shadow

ലീഡർ കെ കരുണാകരൻ സ്മാരക” കർമ്മ ശ്രേഷ്ഠ പുരസ്കാരം” കൈമാറി

“ഓടി തോൽപ്പിക്കാം നമുക്ക് ലഹരി വിപത്തിനെ” എന്ന മുദ്രാവാക്യത്തിൽ വേങ്ങരയിൽ നടന്ന ലഹരി വിപത്തിനെതിരെയുള്ള ജനകീയ മാരത്തോൺ വിജയ ശില്പികളിൽ മുഖ്യപങ്കാളിത്തം വഹിച്ച തൊട്ടിയിൽ ഉണ്ണിക്ക് വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ സാമൂഹിക,സാംസ്‌കാരിക, ജീവകാരുണ്യ , പ്രവർത്തന മികവിനുള്ള ലീഡർ കെ കരുണാകരൻ സ്മാരക” കർമ്മ ശ്രേഷ്ഠ പുരസ്കാരം” വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ കൈമാറി. പരിപാടിയിൽ അസൈനാർ ഊരകം , കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവി , വി സി ചേക്കു, ടി മുഹമ്മദ് റാഫി, മുഹമ്മദ് ബാവ എ ആർ നഗർ, എൻ ടി മൈമൂന മെമ്പർ, റൈഹാനത്ത് ബീവി,മണ്ണിൽ ബിന്ദു, ജമീല സി വേങ്ങര, ഷാഹിദ ബീവി,തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് റഷീദ കണ്ണമംഗലം, ഷക്കീല വേങ്ങര, അസുറ ബീവി, ലുക്മാനുൽ ഹക്കീം, വിജി കൂട്ടിലങ്ങാടി, മുക്രിയൻ മുഹമ്മദ് കുട്ടി , ചന്ദ്രമതി, ഹസീന എകെ, റാബിയ, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL