കണ്ണമംഗലം: നിയന്ത്രണം വിട്ട ലോ റിക്കടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. കണ്ണമംഗലം തീണ്ടക്കാട് പരേതനായ പുള്ളാട്ട് കുഞ്ഞീതു ഹാജിയുടെ മകൻ കുഞ്ഞിമുഹമ്മദ് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ കണ്ണമംഗലം എടക്കാപറമ്പ്- വാളക്കുട റോഡിലാണ് അപകടം. വട്ടപ്പൊന്ത ഭാഗത്ത് നിന്ന് എം സാൻഡുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഇറങ്ങിയ ശേഷം ഉരുണ്ട ലോറിയിലേക്ക് കയറുന്നതി നിടെയാണ് അപകടമെന്ന് കരുതുന്നു. ലോറി അൽപ്പം മുന്നോട്ട് ഉരുണ്ടശേഷം മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു.
മയ്യിത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് എടക്കാപറമ്പ് ജുമുഅ മസ്‌ജിദ് ഖബർസ്ഥാ നിൽ ഖബറടക്കി. മാതാവ്: സൈനബ. ഭാര്യ: മറിയുമ്മ. മക്കൾ: ശരീഫ്, ഷെമീം, സനൂബ്, സാനിബ, സാബിത്. മരുമകൾ ഫാത്വിമ.
