Wednesday, September 17News That Matters
Shadow

സഹോദരിയെ മർദിച്ചെന്ന പരാതിയില്‍ വ്ലോഗർക്കെതിരെ പൊലീസ് കേസെടുത്തു

സ്വർണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മർദിച്ചെന്ന പരാതിയില്‍ യൂട്യൂബ് വ്ലോഗർക്കെതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തു. മണ്ണഞ്ചേരി തിരുവാതിര വീട്ടില്‍ താമസിക്കുന്ന കുതിരപ്പന്തി പുത്തൻവീട്ടില്‍ ഗ്രീൻഹൗസ് രോഹിത്തിനെതിരെയാണ് (27) കേസെടുത്തത്.സഹോദരിയായ റോഷ്നിക്ക് അച്ഛൻ നല്‍കിയ സ്വ‌ർണാഭരണങ്ങള്‍ പ്രതി വില്‍ക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.പ്രതിയും കുടുംബവും പണയത്തിന് താമസിക്കുന്ന മണ്ണഞ്ചേരിയിലെ വീട്ടില്‍ വച്ച്‌ ആഭരണം വില്‍ക്കുന്നതിനെ പറ്റി തർക്കമുണ്ടാവുകയും പ്രതി സഹോദരിയുടെ മുഖത്തടിക്കുകയും കഴുത്തില്‍ ഞെക്കിപിടിക്കുകയും തലമുടി കുത്തിന് പിടിച്ച്‌ വലിച്ച്‌ ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. തുടർന്ന് പ്രതി അമ്മയേയും പരാതിക്കാരിയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ തന്‍റെ യുട്യൂബ് ചാനല്‍ വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ച്‌ അപകീ‌ർത്തിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL