Thursday, September 18News That Matters
Shadow

ലഹരിയെ പ്രതിരോധിക്കാൻ പൊതുസമൂഹം ഒരുമിക്കണമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ

നാടിന്റെ നട്ടെല്ലായ യുവസമൂഹത്തെ തളർത്താനാണ് ലഹരിമരുന്നു ലോബി ശ്രമിക്കുന്നതെന്നും എല്ലാവരും ഒത്തൊരുമിച്ചാൽ മാത്രമേ ഈ തിന്മയെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂവെന്നും കായിക മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, പ്രസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ എന്റെ ഗോൾ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം എം എസ് പി എച്ച് എസ് എസിൽ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിൽ ‘ലഹരിക്കെതിരെ എന്റെ ഗോൾ’ പരിപാടി സംഘടിപ്പിക്കും. വിവിധ കായിക ഇനങ്ങളിൽ സമ്മർ ക്യാംപ് നടത്തും. ജീവിതത്തിൽ നമ്മൾ ഒരു സുഹൃത്തിനെ ലഹരിയിൽ നിന്ന് രക്ഷപ്പെടുത്തുക, സമൂഹത്തെ ലഹരിയിൽ നിന്ന് രക്ഷപ്പെടുത്തുക എന്നതാവണം ഈ ഗോളിലൂടെ നാം ഓരോരുത്തരും ലക്ഷ്യം വെയ്ക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമേ കാസർകോട് മുതൽ തിരുവനന്തപുരം വരെ ലഹരിവിരുദ്ധ ക്യാംപയിന്റെ ഭാഗമായി യാത്ര സംഘടിപ്പിക്കും. ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും കടന്ന് പോകുന്ന യാത്രയിൽ ജനപ്രതിനിധികളും കായിക താരങ്ങളും അണിനിരക്കും. ജില്ലാ കലക്ടർ വി. ആർ.വിനോദ്, എം.എസ്.പി. കമാൻഡന്റ് എ.എസ്. രാജു എന്നിവർ മുഖ്യാതിഥിയായി. എ.ഡി.എം. എൻ.എം. മെഹറലി, പ്രസ്സ് ക്ലബ് പ്രസിഡന്റ് എം. മഹേഷ് കുമാർ, കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എ. ശ്രീകുമാർ, എം.എസ്.പി. അസിസ്റ്റന്റ് കമാഡന്റ് പി. ഹബീബു റഹിമാൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് മെമ്പർമാരായ കെ. മനോഹരകുമാർ, സി. സുരേഷ്, പി. ഹൃഷികേഷ് കുമാർ, കെ. അബ്ദുൽ നാസർ, എം.എസ്.പി. എച്ച്.എസ്.എസ്. പ്രിൻസിപ്പൽ രേഖ മേലയിൽ, ഹെഡ്മിസ്ട്രസ് സീത ടീച്ചർ, മഞ്ചേരി എക്സൈസ് സി ഐ. ലിജീഷ്, ഡി.എം.ഒ. ടെക്നിക്കൽ അസിസ്റ്റന്റ് എം. ഷാഹുൽ ഹമീദ്, എം.എസ്.പി. സ്‌കൂൾ പിടി.എ പ്രസിഡന്റ് ഫൈസൽ എന്നിവർ സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി. പി. അനിൽകുമാർ, സെക്രട്ടറി വി ആർ അർജുൻ, ട്രോമാ കെയർ പ്രവർത്തകർ, മലപ്പുറം ഡോട്ട് അക്കാദമി കുട്ടികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL