വേങ്ങര : കേന്ദ്ര ബജറ്റിൽ കേരളത്തിന് പണം നീക്കിവെക്കാത്തതിലും കേരളത്തോട് മോദി സർക്കാർ പുലർത്തുന്ന അവഗണനയിലും പ്രതിഷേധിച്ച് എൽ ഡി എഫ് വേങ്ങര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ ഐ എൻ എൽ സംസ്ഥാന സെക്രട്ടറി ഒ എ ഷംസു ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി കെ നയീം അധ്യക്ഷനായി. മുസ്തഫ കടമ്പോട്ട്, സിപി രാധാകൃഷ്ണൻ, പി സൈഫുദ്ദീൻ, ഹനീഫ പാറയിൽ എന്നിവർ സംസാരിച്ചു. കൺവീനർ കെ ടി അലവിക്കുട്ടി സ്വാഗതവും പി പത്മനാഭൻ നന്ദിയും പറഞ്ഞു. മാർച്ചിന് ഐ എൻ എൽ ജില്ലാ പ്രസിഡൻ്റ് ടി എ സമ്മദ്, എൻ കെ പോക്കർ, കെ പുഷ്പാംഗദൻ ,വി ശിവദാസ് , ചെമ്പൻ ശിഹാബുദ്ദീൻ, കെ ടി എ സമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com