കൊണ്ടോട്ടി: റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാർഥികളെ സീനിയർ വിദ്യാർഥികള്‍ മർദിച്ചു. കൊണ്ടോട്ടി ജിവിഎച്ച്‌എസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥികള്‍ക്കാണ് മർദനമേറ്റത്. ആദ്യ മർദനത്തിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയത് ചോദ്യം ചെയ്തത് വീണ്ടും മർദിച്ചെന്ന് വിദ്യാർഥികള്‍ പറഞ്ഞു. മർദന ദൃശ്യങ്ങള്‍ റീല്‍ ആക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. കൊണ്ടോട്ടി പൊലീസ് ഏഴ് പ്ലസ് ടു വിദ്യാർഥികള്‍ക്ക് എതിരെ കേസ് എടുത്തു. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല, ഐഡി കാര്‍ഡ് ധരിച്ചില്ല എന്നാരോപിച്ചായിരുന്നു മര്‍ദനം. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ മതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു വീണ്ടും മര്‍ദിച്ചത്. പരുക്കേറ്റ വിദ്യാര്‍ഥികള്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രണ്ടാം തവണ മര്‍ദിക്കുന്നതിനിടെ സ്‌കൂളിലെ ഒരു അധ്യാപികയ്ക്കും പരുക്കേറ്റു. അഞ്ചു മാസം ഗര്‍ഭിണിയായ അധ്യാപികയ്ക്ക് കല്ലേറില്‍ പരുക്കേല്‍ക്കുകയായിരുന്നു.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com