പള്ളിക്കൽ : വോട്ടവകാശത്തിൽ നിന്ന് പ്രാതിനിധ്യത്തിലേക്ക് എന്ന തലക്കെട്ടിൽ വിമൺ ജസ്റ്റിസ് മൂവ്മൻ്റ് വളളിക്കുന്ന് മണ്ഡലം കമ്മിറ്റി വനിതാ ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു . പള്ളിക്കൽ, തേത്തിപ്പലം എന്നീ പഞ്ചായത്തുകളിലെ വനിതാ ജന പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം റജ്നാ നാസർ അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ റുഖിയാബുഖാരി സ്വാഗതവും പള്ളിക്കൽ പഞ്ചായത്ത് കൺവീനർ റൈഹാന നന്ദിയും പറഞ്ഞു.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com