സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിക്ക് മാത്രം ബ്രോഡ് കാസ്റ്റിംഗ് അവകാശമുള്ള ചാനലുകള്‍ ഉള്‍പ്പെടെ വെബ്‌സൈറ്റ് വഴി പ്രചരിപ്പിച്ച അഡ്മിന്‍മാർ പിടിയില്‍. ഏഷ്യാനെറ്റ്, സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സോണി ലൈവ് എന്നീ ചാനലുകള്‍ ഉള്‍പ്പെടെയാണ് neeplay, mhdtworld എന്നീ സൈറ്റ് വഴി പ്രചരിപ്പിച്ചത്. Neeplay വെബ്‌സൈറ്റ് അഡ്മിന്‍ ഷിബിനെ (38) മലപ്പുറം ആനക്കയത്തുനിന്നും mhdtworld വെബ്‌സൈറ്റ് അഡ്മിന്‍ മുഹമ്മദ് ഷെഫിന്‍സിനെ (32) പെരുമ്ബാവൂര്‍ അറക്കപ്പടിയില്‍നിന്നുമാണ് കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വെബ്‌സൈറ്റുകളില്‍ കൂടി നിരവധി കാഴ്ചക്കാരെ കിട്ടിയിരുന്ന പ്രതികള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് പ്രതിമാസം വരുമാനം ലഭിച്ചിരുന്നത്. സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പിന് കാഴ്ച്ചക്കാര്‍ കുറയുന്നതിനാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചെന്ന് പരാതിയുയർന്നിരുന്നു.കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശനുസരണം കൊച്ചി സിറ്റി ഡി സി പിയുടെ നേതൃത്തില്‍ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി ആർ സന്തോഷ്, എസ് ഐ. എൻ ആർ ബാബു, എ ഐമാരായ ശ്യാം, ഗിരീഷ്, എസ് സി പി ഒ അജിത് രാജ്, നിഖില്‍ ജോർജ്, അജിത് ബാലചന്ദ്രൻ, സി പി ഒമാരായ ബിന്തോഷ്, ശറഫ്, ആല്‍ഫിറ്റ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com