കോട്ടക്കുന്ന് ഡിടിപിസി കോമ്പൗണ്ടിൽ നിന്നും ലാമ്പ് പോസ്റ്റുകൾ നഷ്ടപ്പെട്ട കാര്യത്തിന് മലപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളായ മറ്റത്തൂർ പൊട്ടിക്കല്ല് തയ്യിൽതൊടി വീട്ടിൽ കുഞ്ഞു മുഹമ്മദ് മകൻ മുഹമ്മദ് മുസ്തഫ (30),സഹോദരനായ തയ്യിൽതൊടി മുഹമ്മദ് അസ്ലം(26)എന്നിവരെ പോലീസ് കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഒതുക്കുങ്ങലിൽ ഉള്ള ഫ്രണ്ട്സ് സ്ക്രാപ്പ് എന്ന ആക്രിക്കടയിൽ നിന്നും കളവുമുതലുകൾ പോലീസ് കണ്ടെടുത്തിരുന്നു. പ്രതികളിൽ നിന്നും കളവുമുതലുകൾ സ്വീകരിച്ചതിനാണ് ഒതുക്കുങ്ങൽ ഫ്രണ്ട്സ് സ്ക്രാപ്പ് എന്ന ആക്രിക്കടയുടെ നടത്തിപ്പുകാരായ മറ്റത്തൂർ കടമ്പോട്ട് വീട്ടിൽ സാദിഖ്(41) കുറുപ്പുംപടി കാരി വീട്ടിൽ അബ്ദുൽ നാസർ (50)എന്നിവരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com