മലപ്പുറം; വ്യക്തി വൈരാഗ്യത്തിന്റെയോ രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായോ വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ നല്‍കുന്ന വ്യാജ പരാതികളില്‍ പരാതിക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നിയമം കൊണ്ടു വരണമെന്ന് കേരള സ്‌റ്റേറ്റ് ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെന്റെതുള്‍പ്പെയുള്ള പത്തോളം സര്‍ക്കാര്‍ ഓഫീസുകളുടെ ലൈസന്‍സോടെ ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ ചില വ്യക്തികള്‍ നല്‍കിയ വ്യാജ പരാതിയുടെ ഭാഗമായി സ്ഥാപനം അടച്ചുപൂട്ടേണ്ട സംഭവങ്ങള്‍ ജില്ലയിലുണ്ടായിട്ടുണ്ട്. ഇത്തരം പരാതികളില്‍ സ്ഥാപനം തുടങ്ങിയ വ്യവസായി മാസങ്ങളോളം കോടതികള്‍ കയറിയിങ്ങേണ്ട അവസ്ഥയാണ്.ബാങ്ക് വായ്പയെടുത്തും മറ്റും വ്യവസായം തുടങ്ങാനിറങ്ങിയവര്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. വ്യവസായ സൗഹൃദ കേരളം എന്ന് കൊട്ടിഘോഷിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ വ്യവസായികളെ പിന്തിരിപ്പിക്കാന്‍ കാരണമാവുന്നതായി യോഗം അഭിപ്രായപ്പെട്ടു.
അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ പി അബ്ദുല്‍കരീം യോഗത്തില്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി അന്‍വര്‍, മുന്‍ പ്രസിഡന്റ് ജുനൈദ്, വൈസ് പ്രസിഡന്റ് അന്‍സാര്‍ ബഷീര്‍, സെക്രട്ടറി മുജീബ് റഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com