ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധയിൽ ആറു കിലോയോളം കഞ്ചാവ് പിടികൂടി. കോട്ടക്കലിലും, വണ്ടൂരിലും മൂന്ന് കേസുകളിലായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് കഞ്ചാവുമായി പിടിയിലായത്. വണ്ടൂരിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി രണ്ട് പേരെയാണ് എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കാളികാവ് റൈഞ്ച് സംഘവും, എക്സ്സൈസ് കമ്മിഷണർ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ആമപ്പെട്ടിയിൽ വെച്ചാണ് ആസ്സാം സ്വദേശിയായ മഫിദുൽ ഇസ്ലാമിനെ 1.4 Kg കഞ്ചാവുമായി പിടികൂടിയത്. ഇയാൾ കഞ്ചാവ് ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്നു. കൂരാട് പനംപൊയിൽ വെച്ച് ആസ്സാം സ്വദേശിയായ റംസാൻ അലിയെയും 600 ഗ്രാം കഞ്ചാവുമായി പിടികൂടി. ഇരുവരെയും നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷെഫീഖ് അറസ്റ്റ് ചെയ്തു.
കോട്ടക്കൽ ഒതുക്കുങ്ങലിൽ വെച്ചാണ് 3.545 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കൈവശം വെച്ചതിന് വെസ്റ്റ് ബംഗാൾ ബർദമാൻ ജില്ലയിൽ മേമാരി താലൂക്കിൽ ബോഹാർ വില്ലേജിൽ ബോഹാർ സ്വദേശി താഹെർ അലി ഷേഖിനെ മലപ്പുറം EE&ANSS എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ നൗഫൽ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ടി ഷിജുമോൻ, അസി. എക്സൈസ് ഇൻസ്പെക്ടർ പ്രകാശ് പുഴക്കൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് ബാബു, വിനീത് അഖിൽദാസ്,സച്ചിൻദാസ്, പ്രവീൺ, അലക്സ്, വി ടി സൈഫുദ്ദീൻ, കെ സബീർ, എൽ വിനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വാർത്തകൾ അറിയാന് WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com