പാലത്തിങ്ങൽ കൊട്ടന്തല എ എം എൽ പി സ്കൂൾ 49 മത് വാർഷികാ ഘോഷവും യാത്രയപ്പും നടത്തി. 27വർഷത്തോളം ജോലി ചെയ്ത് സർവീസിൽ നിന്നും വിരമിക്കുന്നപ്രധാന അധ്യാപകൻ സുരേഷ് മാസ്റ്ററുടെയാത്രയ പ്പും സ്കൂളിന്റെ 49മത് വാർഷികവും ആഘോഷിച്ചു. വിവിധ കലാ പരിപാടികളും നടത്തി. പരിപാടിയിൽ മൈസുരുവിൽനടന്ന നാഷണൽ ഡെഫ് ചെസ്സ് ചാമ്പ്യൻ ഷിപ് മത്സരത്തിൽ 2ആം സ്ഥാനം കരസ്ഥമാക്കിയ ഇസ്മായിൽ. സി പിക്ക് (Bteam) സൗഹാർദകൂട്ടായ്മയുടെ സ്നേഹാദരവ് പരപ്പനങ്ങാടി നഗര സഭ ചെയർമാൻ ഷാഹുൽ ഹമീദ്നൽകി. വിവിധ മേഘലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങിൽ ആധരിച്ചു. പ്രസിഡന്റ് N K മൂസക്കോയ ആദ്യക്ഷം വഹിച്ചു. പരപ്പനങ്ങാടി നഗരസഭ ചെയർ മാൻ പി പി ഷാഹുൽ ഹമീദ് വാർഷികം ഉൽഘാടനം ചെയ്തു.നിയാസ് പുളിക്കലകത്ത് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ രക്ഷാധി കാരി DR. M A.കബീർ.സ്കൂൾ മാനേജർ സുബൈദ പാട്ടശേരി പ്രധാന അദ്ധ്യാപകൻ സുരേഷ് മാസ്റ്റർ.സുനു പാട്ടശേരി.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ. നിസാർ അഹമദ്. കൗൺസിലർ അസിസ് കൂളത്ത് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ തിരുരങ്ങാടി മുൻസിപ്പൽ കൗൺസിലർ പി കെ.അബ്ദുൽ അസിസ്. കെ ടി വിനു.സെമി പാട്ടശേരി വോയിസ് Off കൊട്ടന്തല പ്രസിഡന്റ്റഫീഖ് ചപ്പങ്ങത്തിൽ, ഇൻ സൈറ്റ് പ്രസിഡന്റ് അലവി മച്ചിഞ്ചേരി മറ്റു രാഷ്ട്രിയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com